ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ ആദ്യ സിറ്റിങ് മെയ് ആറിന്

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ കേരളത്തിലെ ആദ്യ സിറ്റിങ് മെയ് ആറിന് കൊച്ചിയില്‍ നടക്കും. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ചെയര്‍മാനും ബി എസ് സജ്വാന്‍ എക്‌സ്‌പെര്‍ട്ട് മെംബറുമായ ബെഞ്ചാണ് ട്രൈബ്യൂണലില്‍ സിറ്റിങ് നടത്തുക.
കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പരിസ്ഥിതി സംബന്ധമായ കേസുകള്‍ തീര്‍പ്പാക്കാനായി ചെന്നൈയില്‍ ട്രൈബ്യൂണലിന്റെ സൗത്ത് സോണ്‍ ബെഞ്ച് നേരത്തെ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, കേരളത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇവിടെ സര്‍ക്യൂട്ട് ബെഞ്ച് വേണമെന്ന ആവശ്യമുയര്‍ന്നത്. സര്‍ക്യൂട്ട് ബെഞ്ച് തുടങ്ങാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസുകളാവും ആദ്യ സിറ്റിങില്‍ പരിഗണിക്കുകയെന്ന് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it