ദേശീയ സ്‌കൂള്‍ കായികമേള: കേരളം കുതിക്കുന്നു, ഇന്നലെ ആറു സ്വര്‍ണം കൂടി; പെണ്‍ കരുത്ത്

പി എന്‍ മനു

കോഴിക്കോട്: പെണ്‍ നക്ഷത്രങ്ങള്‍ ട്രാക്കില്‍ മിന്നിത്തിളങ്ങിയപ്പോള്‍ 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ രണ്ടാംദിനവും കേരത്തിന്റെ പടയോട്ടം. ഇന്നലെ ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 10 മെഡലുകള്‍ കൂടി കേരളം കരസ്ഥമാക്കി. ട്രാക്കില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ത്രോയിനങ്ങളില്‍ കേരളം അപ്രതീക്ഷിത മെഡലുകള്‍ സ്വന്തമാക്കി. 10 സ്വര്‍ണവും ആറു വെള്ളിയും ഒരു വെങ്കലവുമടക്കം 69 പോയിന്റുമായി കേരളം തന്നെയാണ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്.
രണ്ടു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമടക്കം 22 പോയിന്റോടെ ഉത്തര്‍പ്രദേശ് രണ്ടാമതും രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമു ള്‍പ്പെടെ 17 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാമതുമുണ്ട്. ഇന്നലെ മീറ്റില്‍ റെക്കോഡുകളൊന്നും പിറന്നില്ല.
രാവിലെ ഒരു ഫൈനല്‍ മാത്രം
ഇന്നലെ രാവിലെ മീറ്റി ല്‍ ഒരു ഫൈനല്‍ മാത്രമാണുണ്ടായിരുന്നത്. ജൂനിയ ര്‍ ആണ്‍കുട്ടികളുടെ പോ ള്‍വാള്‍ട്ടായിരുന്നു ഇത്. ഉത്തരേന്ത്യക്കാരുടെ കുത്തകയായ ഈയിനത്തില്‍ പതിവുപോലെ കേരളത്തിന് കാര്യമായ റോളുണ്ടായിരുന്നില്ല. ഹരിയാനയുടെ പ്രശാന്ത് സിങ് കനിയയാണ് ഇതില്‍ സ്വര്‍ണമണിഞ്ഞത്. നാലു മീറ്റര്‍ ഉയരമാണ് താരം പിന്നിട്ടത്. വിദ്യാഭാരതിയുടെ രാജേഷ് കുമാര്‍ 3.80 മീറ്റര്‍ ഉയരം താണ്ടി വെള്ളി നേടിയപ്പോള്‍ ഇതേ ദൂരം കടന്ന ഉത്തര്‍പ്രദേശിന്റെ രാകേഷ് ഗോന്ദിനാണ് വെങ്കലം.
പോള്‍വാള്‍ട്ടില്‍ കേരളത്തിന് ഇരട്ടിമധുരം

ഉച്ചയ്ക്കു നടന്ന ആദ്യ ഫൈനലില്‍ തന്നെ കേരളം സ്വര്‍ണവേട്ട നടത്തി. സ്വര്‍ണത്തോടൊപ്പം വെള്ളി കൂടി കൈക്കലാക്കാനായത് ആതിഥേയര്‍ക്ക് ഇരട്ടിമധുരമായി. ദിവ്യമോഹനാ ണ് 3.20 മീറ്റര്‍ ഉയരം പിന്നിട്ട് കേരളത്തിനായി സുവര്‍ണനേട്ടം കൊയ്തത്. 3.10 മീറ്റര്‍ താണ്ടിയ കേരളത്തിന്റെ തന്നെ എ സി നിവ്യ ആന്റണി വെള്ളി സമ്മാനിച്ചു. തമിഴ്‌നാടിന്റെ വി പവിത്രയാണ് 2.80 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടിയത്.

ലോങ്ജംപില്‍ റാണിയായ് ലിസ്ബത്ത്
കഴിഞ്ഞ സംസ്ഥാന സ്‌കൂ ള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം നട ത്തിയ കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫ് ഇന്നലെയും പ്രതീക്ഷ തെറ്റിച്ചില്ല. ജൂനിയര്‍ പെ ണ്‍കുട്ടികളുടെ ലോങ്ജംപില്‍ എതിരാളികളെ ഏറെ പിന്നിലാക്കി ഈ കോഴിക്കോട്ട്കാരി കേരളത്തിനു മറ്റൊരു സ്വര്‍ണം കൂടി സമ്മാനിച്ചു. 5.52 മീറ്റര്‍ ദൂരം ചാടിയാണ് ലിസ്ബത്ത് ലോങ്ജംപ് റാണിയായത്.
ഐപിഎസ്‌സിയുടെ ഖുശ്ബീന്‍ 5.37 മീറ്റര്‍ പിന്നിട്ട് വെള്ളിക്ക് അര്‍ഹയായപ്പോള്‍ തെലങ്കാനയുടെ റവാദ കുസുമ 5.31 ചാടി മൂന്നാമതെത്തി.
400 മീറ്ററില്‍ രണ്ടു സ്വര്‍ണം മാത്രം
മെഡലുകള്‍ തൂത്തുവാരുമെന്ന് കണക്കുകൂട്ടിയിരുന്ന 400 മീറ്റില്‍ കേരളത്തിനു രണ്ടു സ്വര്‍ണം മാത്രമേ സ്വന്തമാക്കാനായുള്ളൂ. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കെ സ്‌നേഹയ്ക്കായിരുന്നു സുവ ര്‍ണനേട്ടമെങ്കില്‍ സീനിയര്‍ വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദീഖാണ് ജേതാവായത്.
സ്‌നേഹ 57.01 സെക്കന്റില്‍ പൊന്നില്‍ തൊട്ടപ്പോ ള്‍ ഷഹര്‍ബാന 56.73 സെക്കന്റിലാണ് സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളം സ്വര്‍ണം കൈവിട്ടു.
വേഗതാരത്തെ ഇന്നറിയാം
മീറ്റിലെ ഏറ്റവും ആവേശമേറിയ മല്‍സരങ്ങളായ മൂന്നു വിഭാഗങ്ങളിലേയും 100 മീറ്റര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു നടക്കും. രാവിലെ സെമി ഫൈനലുക ളും ഉച്ച കഴിഞ്ഞ് ഫൈനല്‍ മല്‍സരങ്ങളുമാണ് നടക്കുക. ഏറ്റവും വേഗമേറിയ വനിതാ താരത്തെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ആതിഥേയരായ കേരളത്തിന് പ്രതിനിധികളാരും ഉണ്ടാവില്ല. ഇതിലൊഴികെയുള്ള എല്ലാ വിഭാഗങ്ങളിലും കേരള താരങ്ങള്‍ സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it