Athletics

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി
X
school
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം.  95 ഇനങ്ങളില്‍ 2,700 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 61ാമതു മേളയ്ക്കാണ്്  ട്രാക്കുണര്‍ന്നത്.

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലേക്ക് വീണ്ടുമൊരു ദേശീയ സ്‌കൂള്‍ കായികമേള എത്തുന്നത്. 19ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം മെഡല്‍വേട്ടയ്ക്കിറങ്ങുന്നത്.  ഇന്ന് രാവിലെ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍  മല്‍സരങ്ങള്‍ ആരംഭിച്ചു. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 2ന് മേള സമാപിക്കും.
Next Story

RELATED STORIES

Share it