ദേശീയ സൈക്ലിങ്: കിരീടം കൈവിടാതെ കര്‍ണാടക; കേരളത്തിന് രണ്ടാം സ്ഥാനം

എസ് ഷാജഹാന്‍

നിലക്കല്‍ (പത്തനംതിട്ട): 20ാമത് ദേശീയ റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് പത്തനംതിട്ട നിലയ്ക്കലില്‍ സമാപനം. നാലു ദിവസമായി നടന്നുവന്ന ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ഓവറോള്‍ ചാംപ്യന്‍മാരായ കര്‍ണാടക 70 പോയിന്റ് നേടി കിരീടം നിലനിര്‍ത്തി.
53 പോയിന്റുമായി കേരളം ര ണ്ടാംസ്ഥാനവും 27 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാംസ്ഥാനവും പങ്കിട്ടു. ഇന്നലെ നടന്ന 60 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാ ര്‍ട്ട് (വുമന്‍ എലെറ്റ്) വിഭാഗത്തി ല്‍ ദേശീയ താരവും സാഫ് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ ലിഡിയ മോള്‍ എം സണ്ണി കേരളത്തിനുവേണ്ടി വീ ണ്ടും സ്വര്‍ണമണിഞ്ഞു. കേരളത്തിന്റെ തന്നെ കൃഷ്‌ണേന്തു ടി കൃഷ്ണ വെള്ളി നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ കേരളത്തിന്റെ ജി അമൃത രഘുനാഥ് സ്വര്‍ണവും ഗോപിക എസ് പ്രതാപ ന്‍ വെങ്കലവും നേടി.
15 കിലോമീറ്റര്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റോഡ് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ കേരളത്തിന്റെ ആശിന്‍ സൂസന്‍ ജോസഫ് വെങ്കലം കരസ്ഥമാ ക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 30 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ കേരളത്തിന്റെ ഫ്രാങ്ക് നെല്‍സണ്‍ വെങ്കലം നേടി.
11 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒഫീഷ്യലുകള്‍ ഉള്‍പ്പടെ 700 ല്‍പരം കായിക താരങ്ങള്‍ ശബരിമല പാതയില്‍ നടന്നുവന്ന മ ല്‍സരങ്ങളില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ദേശീയ റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പിനു കേരളം വേദിയായത്.
Next Story

RELATED STORIES

Share it