ദേശീയ സീനിയര്‍ കരാത്തെ 14 മുതല്‍

കൊച്ചി: കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ സീനിയര്‍ കരാത്തെ ചാംപ്യന്‍ഷിപ്പ് ഈ മാസം 14നു അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് കേരള കരാത്തെ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മല്‍സരം ഉദ് ഘാടനം ചെയ്യും.
ഒമ്പതു മല്‍സര കളങ്ങളില്‍ 17 ഇനങ്ങളിലായി നടക്കുന്ന കത്ത, കുമിത്തെ മല്‍സരങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആറു പാരാമിലിട്ടറി ടീമുകളില്‍ നിന്നുമായി അറുനൂറോളം പുരുഷ, വനി താ താരങ്ങള്‍ പങ്കെടുക്കും. 25 വര്‍ഷത്തിനു ശേഷമാണു കേരളം ദേശീയ ചാംപ്യന്‍ഷിപ്പിനു വേദിയാവുന്നത്.
Next Story

RELATED STORIES

Share it