Flash News

ദേശീയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം കത്തി നശിച്ചു

ദേശീയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം കത്തി നശിച്ചു
X
museum-fire

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്രശസ്തമായ  ദേശീയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഇന്നു പുലര്‍ച്ചെയുണ്ടായ അഗ്‌നിബാധയില്‍ നശിച്ചു. തീയണയ്ക്കുന്നതിനിടെ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 1.45 ഓടെയാണ് സെല്‍ട്രല്‍ ഡല്‍ഹിയിലെ മണ്ഡി ഹൗസിന് സമീപം ഫിക്കി കോംപ്ലക്‌സിന്റെ ആറാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മ്യൂസിയത്തില്‍ അഗ്‌നിബാധയുണ്ടായത്. ഫിക്കി ഓഡിറ്റോറിയത്തിലും തീപിടര്‍ന്നുവെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടായില്ല.മുപ്പത്തഞ്ചോളം 35 അഗ്‌നിശമന വാഹനങ്ങള്‍ സ്്്ഥലത്തെത്തി നാലുമണിക്കൂറോളം പരിശ്രമിച്ചാണ്് തീ നിയന്ത്രണ വിധേയമാക്കിയത്. നവീകരണ പ്രവൃത്തി നടന്നുവരുന്നതിനിടെയാണ് അഗ്നിബാധ. നാശനഷ്ടത്തിന്റെ തോത് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും മ്യൂസിയത്തിലെ അമൂല്യമായ ശേഖരത്തില്‍പ്പലതും നശിച്ചതായാണ് റിപോര്‍ട്ടുകള്‍.160 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഡിനോസര്‍ ഫോസിലും വംശനാശം സംഭവിച്ച ജീവികളുടെ സാമ്പിളുകളും മ്യൂസിയത്തിന്റെ അമൂല്യസമ്പത്തില്‍പ്പെടുന്നു.
അഗ്നിബാധയെത്തുടര്‍ന്ന്്്് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മ്യൂസിയം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it