Gulf

ദേശീയ ദിന ഐക്യദാര്‍ഢ്യം; ബുര്‍ജ് ഖലീഫക്ക് ഖത്തര്‍ വര്‍ണം

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബയിലെ ബുര്‍ജ് ഖലീഫക്ക് ഖത്തര്‍ പതാകയുടെ വര്‍ണം നല്‍കി. ഖത്തര്‍ പതാകയുടെ നിറങ്ങളായ മെറൂണും വെള്ളയും ബുര്‍ജ് ഖലീഫക്ക് നല്‍കിയത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ഖത്തര്‍ ഏറ്റവും ശക്തമായ സഹോദര രാജ്യമെന്ന നിലയില്‍ ദുബയ് അധികൃതര്‍ നടത്തിയ മഹനീയ ഐക്യദാര്‍ഢ്യത്തില്‍ ഖത്തര്‍ സ്വദേശികള്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്തോഷം രേഖപ്പെടുത്തി. ദുബയിലെ ബുര്‍ജ് അല്‍അറബും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ചിത്രം പതിച്ചുകൊണ്ട് ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു.
Next Story

RELATED STORIES

Share it