Sports

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്:  ഉത്തര്‍പ്രദേശ് തന്നെ മുന്നില്‍; മേള ഇന്നു സമാപിക്കും; കേരളത്തിന്റെ മാനംകാത്തത് ശ്രീശങ്കര്‍

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്:  ഉത്തര്‍പ്രദേശ് തന്നെ മുന്നില്‍; മേള ഇന്നു സമാപിക്കും; കേരളത്തിന്റെ മാനംകാത്തത് ശ്രീശങ്കര്‍
X
100-mtr-hudils-first-

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിവസം പിന്നിട്ടപ്പോള്‍ ഉത്തര്‍പ്രദേശ് 60 പോയിന്റോടെ മുന്നില്‍ തന്നെ. തൊട്ടുപിറകില്‍ 57 പോയന്റ് നേടി കേരളം രണ്ടാമതുണ്ട്.
ആദ്യ ദിവസത്തെ പോലെ ര ണ്ടാം ദിനവും കേരളത്തിന് ഒരു സ്വര്‍ണം നേടി തൃപ്തിപ്പെടേണ്ടിവന്നു.ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ എം ശ്രീശങ്കറാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് കേരളത്തിന്റെ മാനംകാത്തത്.
2009ല്‍ മധ്യപ്രദേശിന്റെ അങ്കിത് കുമാര്‍ (7.41 മീ) സ്ഥാപിച്ച മീറ്റ് റെക്കോഡാണ് ശ്രീശങ്കര്‍ (7.49 മീ) തിരുത്തിക്കുറിച്ചത്. ശ്രീശങ്കറിന്റെ പ്രകടനത്തിലാണ് കേരളത്തിന് മല്‍സരങ്ങളി ല്‍ തലയുയര്‍ത്തി നില്‍ക്കാനായത്.
പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അനഘ ടോം, പെണ്‍കുട്ടികളുടെ ഹൈജംപില്‍ കെ എ റുബീന, പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ അഞ്ജലി തോമസ് എന്നിവര്‍ കേരളത്തിനു വെങ്കലം നേടിത്തന്നു.
ആണ്‍കുട്ടികളുടെ പോള്‍വാ ള്‍ട്ടില്‍ പുതിയ ദേശീയ റെക്കോഡ് കുറിക്കപ്പെട്ടു. ഗുജറാത്തിനു വേണ്ടി മല്‍സരിച്ച ഉത്തര്‍പ്രദേശുകാരനായ ധീരേന്ദ്ര കുമാറാണ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്.
2010ല്‍ ഉത്തര്‍പ്രദേശിന്റെ പി കുമാര്‍ പട്ടേലിന്റെ (4.70) എന്ന ദേശീയ റെക്കോഡാണ് ധീരേന്ദ്ര കുമാര്‍ (4.72 മീറ്റര്‍) തിരുത്തിയത്. പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ ആയിശ പട്ടേല്‍ (52.71 മീറ്റര്‍) പു തിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ ജഗാര്‍ സ്ഥാപിച്ച (52.19) എന്ന മീറ്റ് റെക്കോഡാണ് തിരുത്തിയത്.
11 ഇനങ്ങളിലാണ് ഇന്നലെ ഫൈനല്‍ നടന്നത്. മീറ്റ് ഇന്നു സമാപിക്കാനിരിക്കെ ശേഷിക്കു ന്ന ഇനങ്ങളില്‍ കേരളം മുന്നിലെത്തുമെന്നാണ് പ്രതീക്ഷ.
കേരള ടീമിനു പരിശീലനത്തിലുള്ള കുറവ് മൂലമാണ് പ്ര തീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതെന്നാണ് വ്യത്യസ് ത കോച്ചുമാര്‍ തന്നെ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it