Movies

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബച്ചന്‍ നടന്‍, കങ്കണ നടി; ജയസൂര്യക്ക് പ്രത്യേക പരാമര്‍ശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബച്ചന്‍ നടന്‍, കങ്കണ നടി; ജയസൂര്യക്ക് പ്രത്യേക പരാമര്‍ശം
X
amitabh_kangana

ന്യൂഡല്‍ഹി: 63മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. പികുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണാ റണൗത്തിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.  ബാഹുബലിയാണ് മികച്ച ചിത്രം. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം ജയചന്ദ്രന് ലഭിച്ചു. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്നു എന്ന ഗാനത്തിനാണ് പുരസ്‌കാരം. മികച്ച മലയാള ചിത്രമായി സലിം അഹ്മദ് സംവിധാനം ചെയ്ത പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടു. സു സു സുധി, വാല്‍മീകം, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
മികച്ച സംവിധായകന്‍-സഞ്ജയ് ലീലാ ബന്‍സാലി(ബാജി റാവു മസ്താനി)

ബാലതാരം- മാസ്റ്റര്‍ ഗൗരവ്(ബെന്‍ മലയാളം)
കൊറിയോഗ്രാഫി-റെമോ ഡിസൂസ(ബാജിറാവു മസ്താനി)
ജനപ്രിയ ചിത്രം-ബജ്‌രംഗി ഭായിജാന്‍
സാമൂഹിക പ്രതിബന്ധതാ ചിത്രം-നിര്‍ണ്ണായകം(മലയാളം- സംവിധാനം വി കെ പ്രകാശ്)
പരിസ്ഥിതി ചിത്രം-വലിയ ചിറകുള്ള പക്ഷികള്‍(മലയാളം സംവിധാനം ഡോ ബിജു)
സഹനടന്‍-സമുതിരഖാനി(വിസര്‍ണെ)
സഹനടി-തന്‍വി അഴമി(ബാജിറാവു മസ്താനി)
ഗായിക-മൊണാലി ഠാക്കൂര്‍(മോഹ് മോഹ് കേ ദേഗി)
സിനിമാട്ടോഗ്രാഫി-സൂധീപ് ചാറ്റര്‍ജി(ബാജി റാവു മസ്താനി)
തിരക്കഥ-ജൂഹി ചതുര്‍വേദി(പികു)
സംഭാഷണം-ഹിമാന്‍ഷു ശര്‍മ്മ(തനു വെഡ്ഡസ് മനു റിട്ടേണ്‍സ്)
Next Story

RELATED STORIES

Share it