Flash News

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
X
DFF's Logo

തിരുവനന്തപുരം: 63ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. മലയാളത്തില്‍നിന്ന് വിവിധ വിഭാഗങ്ങളിലായി റെക്കോഡ് എണ്ണം ചിത്രങ്ങളാണ് ഇത്തവണ പരിഗണിക്കപ്പെട്ടത്. അതിനാല്‍, മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് അവാര്‍ഡ് പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്.
കഥാചിത്രവിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ 10 മലയാളം സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍നിന്ന് അന്തിമ പട്ടികയിലുണ്ട്. ആകെ 308 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനെത്തിയത്.
ഇക്കുറി നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും 22 മലയാള ചിത്രങ്ങള്‍ മല്‍സരിക്കുന്നുണ്ട്. ഷോലെ സിനിമയുടെ സംവിധായകന്‍ രമേശ് സിപ്പിയാണ് ജൂറി ചെയര്‍മാന്‍. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, മികച്ച രചന എന്നിവയ്ുള്ള മൂന്ന് പുരസ്‌കാര നിര്‍ണയ സമിതികളും ഇന്നലെ അവസാന വട്ടം യോഗം ചേര്‍ന്നു. ഇതാദ്യമായി മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനങ്ങള്‍ (കേന്ദ്രഭരണ പ്രദേശങ്ങള്‍)ക്കുള്ള പുതിയൊരു അവാര്‍ഡ്കൂടി ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പ്രധാന പുരസ്‌കാരങ്ങളൊന്നും മലയാളത്തിന് ലഭിച്ചിരുന്നില്ല. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചാര്‍ലി ഇത്തവണ മല്‍സരത്തിനില്ല. നോമിനേഷന്‍ അയക്കേണ്ട തിയ്യതി സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അവ്യക്തതയാണ് ചാര്‍ലിയുടെ അവസരം നഷ്ടപ്പെടുത്തിയത്. ജനുവരി 13നായിരുന്നു ദേശീയ അവാര്‍ഡിനായി ചിത്രം അയക്കേണ്ടിയിരുന്ന അവസാന ദിവസം. എന്നാല്‍, ഇക്കാര്യം നിര്‍മാതാക്കളടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞില്ല.
Next Story

RELATED STORIES

Share it