ദേശീയ കനോയിങ് ചാംപ്യന്‍ഷിപ്പ്: കേരളം ജേതാക്കള്‍

കൊല്ലം: 26ാമത് ദേശീയ കനോയിങ് സ്പ്രിന്റ് ചാംപ്യന്‍ഷിപ്പില്‍ 1000 മീ ജൂനിയര്‍ പുരുഷ വിഭാഗങ്ങളില്‍ കേരളം ജേതാക്കളായി. 1000 മീ കെ 4, കെ 1 വിഭാഗങ്ങളിലാണ് കേരളം ജേതാക്കളായ ത്. സി 2 ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും കേരളത്തിന് ലഭിച്ചു.
കെ 4 ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയെ രണ്ടാംസ്ഥാനത്തേക്കും ഉത്തരാഖണ്ഡിനെ മൂന്നാംസ്ഥാനത്തേക്കും പിന്തള്ളിയാണ് കേരളം കിരീടം ചൂടിയത്. കേരളത്തിനുവേണ്ടി വിഷ്ണു രഘുനാഥ്, പ്രൊഹിത് ബറോജ്, ശാംകുമാര്‍ കെ എസ്, അനന്തു ചിത്രന്‍ എന്നിവരാണ് മല്‍സരിച്ചത്.
കെ1 വിഭാഗത്തില്‍ കേരളത്തിനുവേണ്ടി വിഷ്ണു രഘുനാഥാണ് തുഴയെറിഞ്ഞത്. 1000 മീറ്റര്‍ സി 1 ജൂനിയ ര്‍ പുരുഷവിഭാഗത്തില്‍ തെലങ്കാനയും സി 2, സി 4 ജൂനിയര്‍ പുരുഷ വിഭാഗങ്ങളില്‍ ഉത്തരാഖണ്ഡും ജേതാക്കളായി.
Next Story

RELATED STORIES

Share it