malappuram local

ദേശീയപാത അലൈമെന്റ് ; പൊന്നാനി താലൂക്കില്‍ ജില്ലാ കലക്ടറും സംഘവും പരിശോധന നടത്തി

പൊന്നാനി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്കിലെ അലൈമെന്റ് പരിശോധന നടന്നു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജില്ലാ അതിര്‍ത്തിയായ പാലപ്പെടിയിലും വെളിയങ്കോടും സംഘം പരിശോധന നടത്തി. നിലവിലുള്ള അലൈമെന്റ് പ്രകാരം പാത കടന്നുപോവുമ്പോള്‍ പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങള്‍, ആരാധനലായങ്ങള്‍, എന്നിവയുടെ കണക്കുകള്‍ സംഘം രേഖപ്പെടുത്തി. രണ്ടര വര്‍ഷം മുന്‍പ് ദേശീയപാതയ്ക്ക് വേണ്ടി 45 മീറ്റര്‍ വീതിയില്‍ സര്‍വേ നടത്തിയ സ്ഥലങ്ങളിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ദേശീയപാത 66 ലെ ഇടപ്പള്ളി-കുറ്റിപ്പുറം റീച്ചിന്റെ വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റീച്ചിന്റെ പരിധിയില്‍ വരുന്ന പൊന്നാനിയില്‍ നടപടികള്‍ ഇന്നലെ പുനരാരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം പാലം വരെ സര്‍വേ നടത്തി കല്ലിടല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി നഗരം, ഈഴവതിരുത്തി, തവനൂര്‍, കാലടി വില്ലേജുകളില്‍ പാതക്കായി സര്‍വേ നടത്തി കല്ലിടല്‍ നേരത്തേ പൂര്‍ത്തിയാക്കിയതാണ്.
Next Story

RELATED STORIES

Share it