Kottayam Local

ദേശീയപാതയില്‍ സുരക്ഷാ ക്രമീകരണം പാളി; കാഞ്ഞിരപ്പള്ളിയില്‍ അപകടങ്ങള്‍ പതിവാകുന്നു

കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ കുന്നുംഭാഗത്തിനും കുരിശുങ്കല്‍ ജങ്ഷനും ഇടയില്‍ അപകടങ്ങല്‍ നിത്യ സംഭവമാവുന്നു. കുന്നംഭാഗത്ത് ആശുപത്രി കവലയിലും ഗുരുമന്ദിരത്തിലും എകെജെഎം സ്‌കളിനു മുന്നിലുമുള്ള കൊടുംവളവുകളിലും അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്.
ദേശീയ പാതയില്‍ കാഞ്ഞിരപ്പള്ളി ഗുരുമന്ദിരത്തിനു സമീപമുള്ള വളവുകളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചോളം വാഹന അപകടങ്ങളുണ്ടായി. ടൗണില്‍ കുരിശിങ്കല്‍ കവലയില്‍ ഗതാഗത ക്രമീകരണത്തിനു സ്ഥാപിച്ച ഡിവൈഡറുകളാണ് അപകടക്കെണിയാവുന്നത്. കുരിശുങ്കല്‍ കവല മുതല്‍ പഞ്ചായത്ത് ഓഫിസിനു സമീപം വരെ ഹൈവേയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ തകര്‍ന്ന് റോഡിലേക്ക് നീണ്ടുനില്‍ക്കുന്ന കമ്പികള്‍ ഇരുചക്ര വാഹനയാത്രികര്‍ക്ക് സ്ഥിരം ഭീഷണിയാണ്.
വാഹനങ്ങള്‍ തട്ടി ഡിവൈഡറുകള്‍ മറിഞ്ഞുകിടന്നും അപകടമൊരുക്കുന്നു. പൊന്‍കുന്നം ഭാഗത്ത് നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ കൊടുംവളവില്‍ റോഡിലേക്ക് നീണ്ടു നില്‍ക്കുന്ന ഡിവൈഡറില്‍ തട്ടി അപകടത്തില്‍പ്പെടുന്നതും പതിവാണ്.
രാവിലെയും വൈകീട്ടും തിരക്കേറുന്ന സ്‌കൂള്‍ സമയങ്ങളില്‍ കുന്നുംഭാഗത്ത് ഹോം ഗാര്‍ഡിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും എകെജെഎം സ്‌കൂളിനു സമീപമുള്ള കൊടും വളവുകളില്‍ സുരക്ഷാ ക്രമീകരണങ്ങളും വേഗം നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്. അപകടക്കെണിയൊരുക്കുന്ന മണിമല ജങ്ഷനിലെ തകര്‍ന്ന ഡിവൈഡറുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it