palakkad local

ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ഇന്നലെ രാവിലെയുണ്ടായ രണ്ട് അപകടങ്ങളിലാണ് പരിക്കേറ്റത്.
മംഗലം ഐ ടി സി സ്റ്റോപ്പിന് സമീപം കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ടെമ്പോയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. എലപ്പുള്ളി പാറ സ്വദേശി വിനേഷ്(27)നാണ് പരിക്കേറ്റത്. പരിക്കേറ്റ വിനോദിനെ മറ്റൊരു പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി എതിരെ വരികയായിരുന്ന കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫാദര്‍ സജി(42), പിക്കപ്പ് വാന്‍ ഡൈവര്‍ കോട്ടായി സ്വദേശി സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഐ ടി സി സ്റ്റോപ്പിന് സമീപം എക്‌സൈസ് സംഘം കള്ള് വണ്ടികള്‍ പരിശോധിക്കുന്ന സമയത്താണ് ആദ്യ അപകടം. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സം നേരിട്ടതിനാല്‍ പരുക്കേറ്റ ആളെയും കൊണ്ട് റോങ്ങ് സൈഡില്‍ പോയതാണ് രണ്ടാമത്തെ അപകടത്തിനിടയാക്കിയത്. വടക്കഞ്ചേരി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it