Alappuzha local

ദേശീയപാതയില്‍ അറ്റകുറ്റപ്പണി തകൃതി

ആലപ്പുഴ: ദേശീയപാതയില്‍ അറ്റകുറ്റപ്പണി സജീവമായി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്നലെ ചേര്‍ത്തല മേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടന്നു. പണി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ട്.
ദേശീയപാതയില്‍ പ്രീമണ്‍സൂണ്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് പാത തകരാന്‍ കാരണമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ശക്തമായ മഴയില്‍ നേരത്തെ അടച്ച കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് ജി സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്തത്.
അതിനിടെ ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ സ്ഥലത്തു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ഇറക്കിവിട്ടു. ചീഫ് എന്‍ജിനീയറോടാണു വിശദീകരണം ആവശ്യപ്പെട്ടതെന്നും വീട്ടില്‍ വരാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലെന്നും പറഞ്ഞാണ് മന്ത്രിയുടെ നടപടി.
അതേസമയം അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് ദേശീയപാത വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍, മന്ത്രി എത്തുന്നതിനു മുന്‍പ്, ദേശീയപാത കൈയേറി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് ഒരുേദ്യാഗസ്ഥനും കരുവാറ്റയില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണമെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓവര്‍സിയറും പോവുകയായിരുന്നെന്നാണു വിശദീകരണമെന്നാണു സൂചന.
Next Story

RELATED STORIES

Share it