ദേശീയപാതകളിലെ ഹമ്പുകള്‍ നീക്കണം: കേന്ദ്ര ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ഹമ്പുകള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയപാത അധികൃതര്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. വേഗനിയന്ത്രണത്തിനായി റോഡുകളില്‍ സ്ഥാപിച്ച ഹമ്പുകള്‍ അപകടം വര്‍ധിപ്പിക്കുന്നതും വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതുമാണെന്നു കാട്ടിയാണു നടപടി. ബുധനാഴ്ചയ്ക്കകം ഇതിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രാലയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014ലെ റോഡ് അപകട റിപോര്‍ട്ട് പ്രകാരം 4276 ജീവനുകളാണ് ഹമ്പുകള്‍ നിമിത്തമുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത്. 6672 പേര്‍ മരിച്ച അപകടങ്ങള്‍ ഹമ്പുകളും റോഡിലെ കുഴികളും മൂലം ഉണ്ടായവയാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനെന്ന പേരില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ റോഡുകളില്‍ ഹമ്പുകളും വേഗനിയന്ത്രണ സംവിധാനങ്ങളും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമല്ലാതെ നിര്‍മിക്കുന്നതായി ഗതാഗത മന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം നിര്‍മാണങ്ങള്‍ പാടില്ല. അതിവേഗ ഗതാഗതത്തിനിടയിലെ ഇത്തരം തടസ്സങ്ങള്‍ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത് അനഭിലഷണീയമാണെന്നും സര്‍ക്കുലര്‍ പറയുന്നു.
Next Story

RELATED STORIES

Share it