kozhikode local

ദേശീയതയുടെ മറവില്‍ രാജ്യത്തോട് ആര്‍എസ്എസ് യുദ്ധം ചെയ്യുന്നു: സി എ റഊഫ്

കോഴിക്കോട്: ദേശീയതയുടെ മറവില്‍ ആര്‍എസ്എസ് രാജ്യത്തോടാണ് യുദ്ധം ചെയ്യുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. പശുവിന്റെ പേരില്‍ ഹിന്ദുത്വ ഭീകരര്‍ നടപ്പാക്കുന്ന അക്രമണങ്ങള്‍ അപകടകരമാം വിധം വര്‍ധിച്ചു വരികയാണെന്നും കോഴിക്കോട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ രണ്ട് കച്ചവടക്കാരെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് 'തൂക്കിലേറ്റേണ്ടത് പശുദേശീയതയെ' എന്ന മുദ്രാവാക്യത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജാര്‍ഖണ്ഡ് തലസ്ഥാനത്തിനടുത്ത് ലാത്തേഹാര്‍ ജില്ലയില്‍ ഹിന്ദുത്വ ഭീകരര്‍ പതിനഞ്ചു വയസ്സുകാരനെയും പിതാവിനെയും അടിച്ചു കൊന്ന് കെട്ടിത്തൂക്കിയത് ഇതില്‍ ഒടുക്കത്തേതാണെന്ന് റഊഫ് പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അഖ്‌ലാക്കിനെയും കള്ളപ്രചരണം നടത്തി ഇതേരീതിയില്‍ കൊലപ്പെടുത്തിയിരുന്നു. കുറ്റം തീരുമാനിക്കുന്നത് ഫാഷിസ്റ്റുകളാണ്.
വിചാരണയും വിധിയും ശിക്ഷയും നടപ്പാക്കുന്നതും അവര്‍ തന്നെ. ചോദ്യം ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശത്തെ നിഷേധിച്ച് ഭരണകൂടം താല്‍പര്യ സംരക്ഷണത്തിനു വേണ്ടി തൂക്കിലേറ്റിയവരെ അനുസ്മരിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയ ഭീകരതയുടെയും ഫാഷിസത്തിന്റെയും ആഘോഷങ്ങള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ തൂക്കിലേറ്റേണ്ടത് പശുദേശീയതയെയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സമിതിയംഗം എം എസ് സാജിദ്, ജില്ലാപ്രസിഡന്റ് പി പി മുബഷിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it