ദേശീയഗാനത്തില്‍ നിന്ന് 'സിന്ധ്' ഒഴിവാക്കണമെന്ന് ശിവസേനാ എംപി

ന്യൂഡല്‍ഹി: ദേശീയഗാനത്തിലെ 'സിന്ധ്' എന്ന വാക്ക് മാറ്റി പകരം ഉചിതമായ മറ്റൊരു വാക്ക് ചേര്‍ക്കണമെന്ന് ശിവസേന എംപി അരവിന്ദ് സാവത്ത് ആവശ്യപ്പെട്ടു.പാര്‍ലമെന്റ് അംഗീകരിച്ച ദേശീയഗാനമെന്ന നിലയ്ക്ക് ഗാനത്തില്‍ നിന്ന് ആ വാക്ക് നീക്കംചെയ്യണമെന്ന് എംപി പറഞ്ഞു. സമാനമായ ഉച്ചാരണമുള്ള ഉചിതമായ മറ്റൊരു വാക്ക് ഉള്‍പ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമല്ല സിന്ധ്. അതിനാല്‍ എന്തിനാണ് ആ പേര് ദേശീയഗാനത്തില്‍ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു.1911ലാണ് നൊബേല്‍ ജേതാവുകൂടിയായ രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ചത്. സ്വാതന്ത്ര്യാനന്തരം പാകിസ്താനിലെ ഒരു പ്രവിശ്യയാണ് സിന്ധ്.

Next Story

RELATED STORIES

Share it