Flash News

ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാന്‍ ജെഎന്‍യുവില്‍ പ്രത്യേക പൂജ

ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാന്‍ ജെഎന്‍യുവില്‍ പ്രത്യേക പൂജ
X
jnu hostel

ന്യൂഡല്‍ഹി: രാജ്യത്തെ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ശുദ്ദീകരിക്കുന്നതിനുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ പൂജ. സംഘപരിവാര സംഘടനയായ ഹിന്ദു ജാഗരണ്‍ അഭിയാന്‍ എന്ന വിദ്യാര്‍ഥി സംഘടനയാണ് രാംനവമി ആഘോഷങ്ങളുടെ ഭാഗമായി  ജെഎന്‍യു ഹോസ്റ്റലില്‍ പൂജ നടത്തിയത്. ദുര്‍ഗാ മാതാവിനെ അപകീര്‍ത്തിപ്പെടുത്തുകയും ജെഎന്‍യുവില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത് പശ്ചാതലത്തിലാണ് ഹിന്ദു ജാഗരണ്‍ അഭിയാനും ഹിന്ദു വിദ്യാര്‍ഥി സേനയും രാം നവമി പൂജയും ഭഗവതി പൂജയും നടത്തിയതെന്ന് സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ ദേശദ്രോഹികളേയും നശിപ്പിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും മാന്‍ഡി ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ 100ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തുവെന്നും സംഘടന അവകാശപ്പെട്ടു. ഹിന്ദു മഹാസഭാ നേതാവ് അജയ് ഗൗതം പരിപാടിയില്‍  മുഖ്യ അതിഥിയായി പങ്കെടുത്തു.
Next Story

RELATED STORIES

Share it