ദേവികുളത്ത് പൊമ്പിളൈ ഒരുമൈ മല്‍സരിക്കും

ദേവികുളത്ത് പൊമ്പിളൈ ഒരുമൈ മല്‍സരിക്കും
X
POMBILAI

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമൈ മല്‍സരിക്കും. പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ബിജു പറയന്നിലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.പീരുമേട് മല്‍സരിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുകയാണെന്നും ട്രേഡ് യൂനിയന്‍ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ (നമ്പര്‍: 6/2) ലഭിച്ച പൊമ്പിളൈ ഒരുമൈയുടെ നയപ്രഖ്യാപന സമ്മേളനവും നന്ദി സംഗമവും 13ന് രാവിലെ 11ന് മൂന്നാര്‍ ടൗണില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു. സാറ ജോസഫ്, സി കെ ജാനു, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് തുടങ്ങിയവര്‍ നന്ദി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it