ദേവികുളത്ത് അണ്ണാ ഡിഎംകെ നേട്ടമുണ്ടാക്കി

തൊടുപുഴ: ദേവികുളം മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ നേട്ടമുണ്ടാക്കി. പാര്‍ട്ടി സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മി 11613 വോട്ടുകളാണു നേടിയത്. അതേസമയം ഏറെ വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ച മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ജനറല്‍ സെക്രട്ടറികൂടിയായ രാജേശ്വരിക്ക് 650 വോട്ടുകളേ നേടാനായുള്ളൂ. പീരുമേട്ടിലും ഉടുമ്പഞ്ചോലയിലും അണ്ണ ഡിഎംകെ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ വോട്ടുകള്‍ കിട്ടിയില്ല. ഉടുമ്പഞ്ചോലയില്‍ 1651, പീരുമേട്ടില്‍ 2862 വോട്ടുകളാണ് എഐഎഡിഎംകെ നേടിയത്.
Next Story

RELATED STORIES

Share it