Flash News

ദുര്‍ഗ്ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം; സ്മൃതി ഇറാനി മാപ്പുപറയണം: പ്രതിപക്ഷം

ദുര്‍ഗ്ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം; സ്മൃതി ഇറാനി മാപ്പുപറയണം: പ്രതിപക്ഷം
X
smriti-irani_

[related]

ന്യൂഡല്‍ഹി:  ദൂര്‍ഗ്ഗാദേവിയെയും മഹിഷാസുരനെയും കുറിച്ച് രാജ്യസഭയില്‍ മോശം പരാമര്‍ശം നടത്തിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സഭയില്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാപ്പു പറയാതെ സഭ മുന്നോട്ട് പോവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഏതെങ്കിലും ദൈവത്തെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ മോശം പരാമര്‍ശം നടന്നത് തെറ്റാണെന്നും മന്ത്രിയെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ ഒരു ദുര്‍ഗ്ഗാ ഭക്തയാണെന്നും ദുര്‍ഗ്ഗയെക്കുറിച്ചു ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇറക്കിയ പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ വായിക്കുക മാത്രമാണ് ഇവിടെ ചെയ്തതെന്നും സ്മൃതി പറഞ്ഞു.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം മഹിഷാസുര രക്തസാക്ഷി ദിനം ആചരിച്ചിരുന്നു. ഈ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇറക്കിയ പോസ്റ്ററിലാണ് ദുര്‍ഗ്ഗാദേവിയെക്കുറിച്ച് മോശം പരാമശം ഉള്ളതായി സ്മൃതി ഇറാനി വ്യക്തമാക്കിയത്. പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ മന്ത്രി സഭയില്‍ വായിക്കുകയായിരുന്നു. അതിനിടെ ജെഎന്‍യുവിലെ മഹിഷാസുര രക്തസാക്ഷിദിനത്തില്‍ ബിജെപി എംഎല്‍എ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it