ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കടുത്ത ജലക്ഷാമം; ഭൂകമ്പം: ഇക്വഡോറില്‍ മരണം 424 ആയി

ക്വിറ്റോ: ഇക്വഡോറില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലും മരിച്ചവരുടെ എണ്ണം 424 ആയതായി ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയ അറിയിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കാന്‍ ശതലക്ഷക്കണക്കിന് ഡോളര്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തുന്നത്. അതിനിടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്. പെഡര്‍നേല്‍സ് നഗരത്തിലെ ഒരു സ്റ്റേഡിയം ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുകയാണ്.
പരിക്കേറ്റവരുടെ എണ്ണം 2500 ആയി. തിങ്കളാഴ്ച വൈകീട്ടോടെ ആറു കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒമ്പതു മാസം പ്രായമുള്ളതും മൂന്നു വയസ്സു പ്രായമുള്ളതുമായ കുഞ്ഞുങ്ങളും ഉള്‍പ്പെടും.
മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ഭാഗങ്ങളിലായി സംസ്‌കരിച്ചു വരുന്നു. എണ്ണയുല്‍പാദക രാജ്യമായ ഇക്വഡോര്‍ ആഗോള എണ്ണവിലയില്‍ നേരിട്ട ഇടിവു മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ഭൂകമ്പം നാശനഷ്ടം വിതച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it