wayanad local

ദുരിതക്കിടക്കയില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രി

കല്‍പ്പറ്റ: ദിവസവും അഞ്ഞുറോളം രോഗികള്‍ എത്തുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രി ദുരിതക്കിടക്കയില്‍. 30 ഡോക്ടര്‍മാര്‍ ആവിശ്യമുള്ള ഇവിടെ ആകെയുള്ളത് 6 പേരാണ്. 250 ബെഡുകള്‍ വേണ്ടിടത്ത് നിലവിലുള്ളത് 43 എണ്ണമാണ്. 72 പേര്‍ വേണ്ടിടത്ത് 19 നേഴ്‌സുമാരാണ് ആകെയുള്ളത്.
ഡപ്യൂട്ടി സൂപ്രണ്ട,് സീനിയര്‍ ലെ സെക്രട്ടറി, ലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, എല്‍ഡിസി/യുഡിസി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് റെക്കോര്‍ഡ് ക്ലര്‍ക്ക്, ഓഫിസ് അസിസ്റ്റന്‍ഡ് ഡ്രൈവര്‍, വാന്‍ ക്ലീനര്‍, ശിശുരോഗ വിദഗ്ധന്‍, ജൂനിയര്‍ ശിശുരോഗ വിദഗ്ധന്‍, അസ്ഥിരോഗ വിദഗ്ധന്‍, ഇഎന്‍ടി, സര്‍ജന്‍, അനസ്‌തേഷ്യനിസ്റ്റ് ത്വക്ക്‌രോഗ വിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
സ്റ്റാഫില്ലാത്തതിനാല്‍ ബ്ലഡ് ബാങ്ക്, ലാബ്, ഇസിജി, ഫാര്‍മസി, എക്‌സറേ, ഓപറേഷന്‍ തിയേറ്റര്‍, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം താളംതെറ്റി. കുടിവെള്ളം പോലും കിട്ടുന്നില്ല. ലൈറ്റില്ലാത്തതിനാല്‍ ആശുപത്രി പരിസരം സമൂഹികവിരുദ്ധരുടെ താവളമാണ്.
കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയുടെ മുകളിലും മെഡിക്കല്‍ കോളജിന്റെ തൊട്ടുതാഴെയുമുള്ള പദവിയാണ് ജനറല്‍ ആശുപത്രിയുടേത്. എന്നാല്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിനും താഴെയാണ് ആശുപത്രിയുടെ നിലവാരം. സാധാരണയായി പിഎച്ച്എസി, കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ റഫര്‍ ചെയ്യുക ജനറല്‍ ആശുപത്രികളിലേക്കാണ്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇവിടെനിന്നും പദവിയില്‍ താഴെയുള്ള ആശുപത്രിയിലേക്കാണ് രോഗികളെ കൊണ്ടുപോവുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും, സ്റ്റാഫും ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിട്ടും അധികൃതര്‍ അനാസ്ഥതുടരുകയാണ്.
മിനിമം വേണ്ട ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ ലിസ്റ്റുകള്‍ വകുപ്പ് മന്ത്രിക്ക് കൊടുത്തിട്ട് നാളേറെയായി.
നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്കു വീണ്ടും ഒഴിവുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുകയാണ്.
കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന് 50, താലൂക്കാശുുപത്രിക്ക് 100, ജില്ലാ ആശുപത്രിക്ക് 150, എന്നിങ്ങനെയാണ് കിടത്തി ചികില്‍സയ്ക്ക് വേണ്ട ബെഡ്ഡുകളുടെ എണ്ണം. അതിനാവശ്യമായ ഡോക്ടേഴ്‌സും സ്റ്റാഫും വേണം. എന്നാല്‍ ഈ ജനറല്‍ ആശുപത്രയിലുള്ളത് 43 ബെഡ്ഡുകള്‍ മാത്രം.
ചില പിഎച്ച്‌സികളിലെ വാര്‍ഡുകളില്‍ പോലും ഇത്രയും എണ്ണം ബെഡിന്റെ കിടത്തി ചികില്‍സയുണ്ടാവുമെന്ന് രോഗികള്‍ പറയുന്നു.
Next Story

RELATED STORIES

Share it