Flash News

ദുബയ് സൗരോര്‍ജ നഗരമാക്കുന്നു

ദുബയ് സൗരോര്‍ജ നഗരമാക്കുന്നു
X
dubai-solar

ദുബയ്:  നഗരത്തിലെ മലീനീകരണം കുറയ്ക്കാനായി ദുബയ് സൗരോര്‍ജ്ജത്തിലേക്ക് മാറുന്നു. എല്ലാ കെട്ടിടങ്ങളിലും 2030 ആകുമ്പോള്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. 2020 ല്‍മൊത്തം വൈദ്യുതിയുടെ ഉല്‍പ്പാദനത്തിന്റെ ഏഴ് ശതമാനവും 2030 ല്‍ 25 ശതമാനവും 2050 ല്‍ 75 ശതമാനവും സൗരോര്‍ജ്ജം വഴിയായിരിക്കും ഉല്‍പ്പാദിപ്പിക്കുക.
ഗ്രീന്‍ ഫണ്ട് എന്ന പേരില്‍ 100 ബില്യണ്‍ ദിര്‍ഹമിന്റെ പദ്ധതിയായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക. 5,000 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക് സ്ഥാപിക്കും.

50 ബില്യണ്‍ ദിര്‍ഹം ചിലവ് വരുന്ന മുഹമ്മദ് ബിന്‍ റാഷിദ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പാര്‍ക്കില്‍ 2030 ല്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കും. 2050 ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ കുറവുള്ള നഗരമായിരിക്കും ദുബയ്.
Next Story

RELATED STORIES

Share it