Flash News

ദുബയ് സ്റ്റേഷനില്‍ പോലിസുകാരന്‍ വെടിയേറ്റു മരിച്ചു

ദുബയ്:  പോലിസ് സ്‌റ്റേഷനില്‍ പോലിസുകാരന്‍ വെടിയേറ്റു മരിച്ചു. സഹ പ്രവര്‍ത്തകനായ മറ്റൊരു പോലിസുകരനാണ് വെടിവെച്ചത്. ബര്‍ ദുബയിലെ റിഫ പോലിസ് സ്‌റ്റേഷനിലാണ് സംഭവം .രണ്ട് പോലിസുകാരും യമനി പൗരന്‍മാരാണ്. ജോലിക്കിടെ വ്യക്തിപരമായ കാര്യത്തിന് തര്‍ക്കം മൂത്താണ് പോലിസുകാരന്റെ വെടിവെപ്പില്‍ സമാപിച്ചതെന്ന് ദുബയ് പോലിസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് അല്‍ മുസൈന വ്യക്തമാക്കി. 25 വയസ്സായ ട്രാഫിക്ക് പോലിസ് ജീവനക്കാരനാണ് വെടിയുതിര്‍ത്തത്. മരണപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ 30 വര്‍ഷമായി വെയര്‍ ഹൗസ് ഗാര്‍ഡായി ജോലി നോക്കുകയായിരുന്നു.
Next Story

RELATED STORIES

Share it