Flash News

ദുബയ് സഫാരി പാര്‍ക്ക് അടുത്ത വര്‍ഷം തുറക്കും

ദുബയ് സഫാരി പാര്‍ക്ക് അടുത്ത വര്‍ഷം തുറക്കും
X
[caption id="attachment_34617" align="alignleft" width="460"]safari-park പാര്‍ക്കിന്റെ രൂപരേഖ[/caption]

ദുബയ്:  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം മൃഗങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സഫാരി പാര്‍ക്ക് അടുത്ത വര്‍ഷം മധ്യത്തോടെ ഉല്‍ഘാടനം ചെയ്യുമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹുസ്സൈന്‍ ലൂത്ത അറിയിച്ചു. 150 ദശലക്ഷം ദിര്‍ഹം ചിലവിട്ട് 119 ഹെക്ടര്‍ സ്ഥലത്ത് പണി പൂര്‍ത്തിയാക്കുന്ന ഈ പാര്‍ക്കില്‍ 350 തോളം വിഭാഗത്തില്‍ പെട്ട ആയിരത്തിലധികം ജീവികളായിരിക്കും അധിവസിക്കുക.

ദുബയിലെ അല്‍ അല്‍ വര്‍ഖയിലെ ട്രാഗണ്‍ മാര്‍ട്ടിന് എതിര്‍ വശത്ത് സ്ഥാപിച്ച് കൊണ്ടിരിക്കുന്ന പാര്‍ക്കിലേക്ക് കൊണ്ട് വരുന്ന മൃഗങ്ങള്‍ അവയ്ക്കാവശ്യമായ അന്തരീക്ഷം ഒരുക്കിയാണ് പാര്‍ക്ക് പണിയുന്നത്. മൃഗങ്ങളുടെ വാസ വ്യവസ്ഥ പഠിക്കാനായി പ്രത്യേക ടീമിനെ തന്നെ ഉണ്ടാക്കി ഇന്ത്യോനേസ്യ, സിംഗപ്പൂര്‍, ആസ്ത്രിയ, ജര്‍മ്മനി തുടങ്ങിയ മൃഗശാലകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയാണ് ദുബയിലെ സഫാരി പാര്‍ക്ക് ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ സൗരോര്‍ജ്ജം ഉപയോഗിച്ചായിരിക്കും വൈദ്യുതി പ്രകാശിപ്പിക്കുക. പാര്‍ക്കിലെ പാഴ് വെള്ളം വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കും.

പാര്‍ക്കിനോടനുബന്ധിച്ച് ഗോള്‍ഫ് കോഴ്‌സ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവയും പൂര്‍ത്തിയാക്കും. സഫാരി പാര്‍ക്കിലെത്തുന്ന 1600 സന്ദര്‍ശകരുടെ വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുമെന്ന് ഹുസ്സൈന്‍ ലൂത്ത വ്യക്തമാക്കി.
Next Story

RELATED STORIES

Share it