World

ദുബയ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്; ശൈഖ് മുഹമ്മദലി ഇസ്‌ലാമിക വ്യക്തിത്വം

ദുബയ്: ദുബയ് രാജ്യാന്തര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് (ദിഹ്ഖ) 20ാമത് സെഷനില്‍ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ദുബയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമ (96) യ്ക്ക്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ സാംസ്‌കാരിക-മത കാര്യ ഉപദേഷ്ടാവും ദിഹ്ഖ ചെയര്‍മാനുമായ ഇബ്രാഹീം മുഹമ്മദ് ബൂമില്‍ഹ ദുബയ് ചേംബറില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര പ്രഖ്യാപിച്ചു. ഇസ്‌ലാമിക സമൂഹത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ദുബയില്‍ നടക്കുന്ന ചടങ്ങില്‍ 10 ലക്ഷം ദിര്‍ഹം അടങ്ങിയ പുരസ്‌കാരം ശൈഖ് മുഹമ്മദ് അലിക്കു സമ്മാനിക്കും. 1920ല്‍ ജനിച്ച ശൈഖ് മുഹമ്മദ് അലി ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയിരുന്നു. അറബി ഭാഷയിലും ശരീഅത്ത് ശാസ്ത്രങ്ങളിലും അവഗാഹം നേടി. സുല്‍ത്താന്‍ അല്‍ ഉലമ എന്ന പേരില്‍ വിഖ്യാതനായ അബ്ദുറഹ്മാന്‍ ബിന്‍ യൂസുഫിന്റെ മകനാണ്.
അക്കാദമിക പഠനം പൂര്‍ത്തിയായ ശേഷം ഇന്ത്യയിലും തുടര്‍ന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും പഠനം നടത്തി. പിതാവ് സ്ഥാപിച്ച റഹ്മാനിയ്യ സ്‌കൂളില്‍ അറബി, ശരീഅത്ത് ശാസ്ത്ര അധ്യാപകനായിരുന്നു. ശാഫി മദ്ഹബില്‍ അഗാധ പാണ്ഡിത്യം നേടിയ ശൈഖ് മുഹമ്മദ് അലി 70ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പിതാവിനു ലഭിച്ച ഈ പുരസ്‌കാരം ഏറെ ആഹഌദിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദലിയുടെ മകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it