ദുബയ് രാജ്യാന്തരവിമാനത്താവളത്തില്‍ നികുതി ഈടാക്കും

ദുബയ്:  ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്ര പുറപ്പെടുന്നവരില്‍ നിന്നു നികുതി ഈടാക്കുന്നതിന് ദുബയ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അംഗീകാരം നല്‍കി. ജൂണ്‍ 30 മുതല്‍ ദുബയ് വഴി പോവുന്ന ഓരോ യാത്രക്കാരനും 35 ദിര്‍ഹം ടാക്‌സ് ആയി നല്‍കണം. ഈ തുക വിമാനത്താവള വികസനത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന് ദുബയ് മീഡിയ ഓഫിസ് വ്യക്തമാക്കി. ദുബയ് വിമാനത്താവളം വഴി കടന്നുപോവുന്ന എല്ലാ ട്രാന്‍സിറ്റ് യാത്രക്കാരും ഈ നികുതി നല്‍കേണ്ടിവരും. അതേ സമയം രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും വിമാന ജോലിക്കാര്‍ക്കും ഈ ടാക്‌സ് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 75 ദശലക്ഷം യാത്രക്കാരാണ് ദുബയ് വിമാനത്താവളത്തിലൂടെ യാത്രചെയ്തത്. 2023 ആവുമ്പോഴത്തേക്കും ദുബയ് വിമാനത്താവളം പ്രതിവര്‍ഷം 100 ദശലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ബുക്ക് ചെയ്യുന്ന എല്ലാ വിമാന ടിക്കറ്റുകള്‍ക്കും ഈ തുക നല്‍കണം. ഇതിനു മുമ്പ് ടിക്കറ്റെടുത്തവര്‍ക്ക് ഈ തുക നല്‍കേണ്ടതില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ 35 ദിര്‍ഹം അധികം ഈടാക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it