Flash News

ദുബയ് പോലീസ് സോഷ്യല്‍ മീഡിയയെ കുറിച്ച് പ്രചാരണം ആരംഭിച്ചു

ദുബയ് പോലീസ് സോഷ്യല്‍ മീഡിയയെ കുറിച്ച് പ്രചാരണം ആരംഭിച്ചു
X
facebook campain
ദുബയ്:  സാമൂഹിക മാധ്യമങ്ങളുടെ ഗുണങ്ങളും ദൂഷ്യഫലങ്ങളും ഉള്‍പ്പെടുത്തി ദുബയ് പോലീസ്  പ്രചാരണം. ആരംഭിച്ചു. രണ്ടാഴ്ച വിപുലമായ പ്രചാരണവും ഒരു വര്‍ഷക്കാലം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടായിരിക്കും കാംപയിന്‍ സംഘടിപ്പിക്കുന്നതെന്ന് ദുബയ് പോലിസിന്റെ മാനേജ്‌മെന്റ് വിഭാഗം അസി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഷരീഫ് പറഞ്ഞു. വാഹനം ഓടിക്കുമ്പോള്‍ സന്ദേശം കൈമാറുന്നതാണ് സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ഏറ്റവും വലിയ വിപത്ത്. ഇത്. വാഹനാപകടങ്ങള്‍ക്ക് മുഖ്യ കാരണമാണ്. കിംവദന്തി പരത്തുന്നതും ദൂഷ്യഫലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതേ സമയം സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പെട്ടെന്ന് കഴിയും. കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പോലീസിന് കഴിയില്ലെങ്കിലും അവരെ ഉപദേശിക്കാന്‍ പോലീസിന് കഴിയും. ദുബയ് പോലീസിന്റെ സുരക്ഷാ ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ ഡോ. ജാസിം ഖലീല്‍ മിര്‍സ അറബികളില്‍ നടത്തിയ പഠനത്തില്‍ 18 വയസ്സിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ദിവസവും രണ്ട് മണിക്കൂര്‍ വരെ സോഷ്യല്‍ മീഡിയകളില്‍ സമയം വിനിയോഗിക്കുന്നു. 28 ശതമാനം പേര്‍ മൂന്ന് മണിക്കൂറിലധികം ചിലവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 70 ശതമാനം പേര്‍ സാമൂഹിക മാധ്യമങ്ങള്‍ നല്ലതാണന്ന് അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ 30 ശതമാനം പേര്‍ കുട്ടികളെ നോക്കാതെ സമയം പാഴാക്കുകയാണന്നാണ് അറിയിച്ചത്.
Next Story

RELATED STORIES

Share it