Flash News

ദുബയ് പോലിസ് 1820 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ദുബയ്: കഴിഞ്ഞ വര്‍ഷം ദുബയ് പോലിസ് 1820 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2014 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 239 കേസുകള്‍ വര്‍ദ്ധിച്ചതായി ദുബയ് പോലിസിന്റെ സൈബര്‍ കേസ് അന്വേഷണം വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് അല്‍ ഹാജിരി വ്യക്തമാക്കി.  ലൈംഗികം, വഞ്ചന, സാമ്പത്തികമായി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സ്ത്രീകളെയും കുട്ടികളേയും ഭീഷണിപ്പെടുത്തിയ സംഘത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്. ചില സംഘങ്ങള്‍ യു.എ.ഇ.യില്‍ താമസിക്കുന്നവരുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിദേശ രാജ്യത്തിരുന്ന് പണം തട്ടുന്ന കേസുകളും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്തിരുന്ന് പണം നല്‍കി സോഷ്യല്‍ മീഡിയകളിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്നവരെയും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it