ദുബയ്-ഓക്ക്‌ലന്‍ഡ്; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ്

അബൂദബി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് യുഎഇയിലെ ദുബയില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡിലേക്ക്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ-380 വിമാനമാണ് 14,200 കിലോമീറ്റര്‍ പറന്ന് ദുബയില്‍ നിന്ന് ഓക്ക്‌ലന്‍ഡിലെത്തിയത്. ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന നോണ്‍സ്‌റ്റോപ് സര്‍വീസാണിത്. ദുബയില്‍നിന്ന് പ്രാദേശിക സമയം രാത്രി 10.20ന് യാത്ര തിരിച്ച വിമാനം 16 മണിക്കൂറും 24 മിനിറ്റും സഞ്ചരിച്ചാണ് ഓക്ക്‌ലന്‍ഡിലെത്തിയത്. 17 മണിക്കൂര്‍ 15 മിനിറ്റ് സമയമായിരുന്നു ദുബയ് ഓക്ക്‌ലന്‍ഡ് വിമാനയാത്രയ്ക്കായി കണക്കുകൂട്ടിയിരുന്ന സമയം. ആദ്യ പറക്കലിന് എ-380 വിമാനമാണ് ഉപയോഗിച്ചതെങ്കിലും ഇനി ബോയിങ് 777- 200 എല്‍ആര്‍ വിമാനമാവും ഉപയോഗിക്കുക.
യുഎസിലെ ഡല്ലസില്‍ നിന്ന് ആസ്‌ത്രേലിയയിലെ സിഡ്‌നിയിലേക്കുള്ള വിമാനമായിരുന്നു ഇതുവരെ ഏറ്റവും ദൈര്‍ഘ്യമേറിയതായി കണക്കാക്കിയിരുന്നത്. 13,800 കിലോമീറ്ററാണ് ദൂരം. 16 മണിക്കൂര്‍ 55 മിനിറ്റാണ് സമയദൈര്‍ഘ്യം.
Next Story

RELATED STORIES

Share it