Gulf

ദുബയില്‍ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ രഹസ്യ പരിശോധന നടത്തും

ദുബയില്‍ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ രഹസ്യ പരിശോധന നടത്തും
X
uae restaurents raid

ദുബയ്: റമദാനില്‍ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റസ്റ്റോാറണ്ടുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പാദന വില്‍പ്പന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ രഹസ്യമായി പരിശോധന നടത്തുമെന്ന് ദുബയ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ വ്യക്തമാക്കി. റസ്‌റ്റോറണ്ടുകളിലും കഫ്ത്തീരിയകളും ഇഫ്ത്താറിനു മുമ്പായി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുന്നതിനായി നഗരസഭയുടെ പ്രത്യേക അനുവാദം വാങ്ങിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വില്‍പ്പനക്കായി നിയോഗിക്കുന്ന ജീവനക്കാരന്‍ തലയില്‍ കവറിടുകയും കയ്യുറ ധരിക്കുകയും ചെയ്യണം. ആളുകള്‍ ആവശ്യത്തിലധികം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി പാഴാക്കാതിരിക്കണമെന്നും ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശരിയായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ശരിയായ താപനിലയില്‍ സുക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it