ദുബയില്‍ ബസ്സപകടം; 2 ഇന്ത്യക്കാര്‍ മരിച്ചു

ദുബയ്: ദുബയില്‍ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ബസ്തി ആന്റ് മുക്ത എന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരുടെ ബസ്സാണ് അപകടത്തില്‍ പെട്ടത്. പഞ്ചാബ് സ്വദേശി ദേവേന്ദ്ര സിങ് അടക്കം രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. ജീവനക്കാര്‍ കൂടുതലും ബിഹാര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനക്കാരാണ്. ജബല്‍ അലിയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ബ്രേക്ക് ഡൗണായി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇവരുടെ ബസ്സിന്റെ പിറകില്‍ മറ്റൊരു ടാങ്കര്‍ ലോറി ഇടിച്ചതും അപകടത്തിന്റെ ആക്കം കൂട്ടി. ബസ്സിന്റെ പിറകില്‍ ഇരുന്നവരാണ് പരിക്കേറ്റവരില്‍ കൂടുതലും.
Next Story

RELATED STORIES

Share it