Flash News

ദുബയില്‍ ആംബുലന്‍സിന് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി; വാഹനങ്ങളുടെ ഇന്‍ഷ്യൂറന്‍സ് നിരക്ക് വര്‍ദ്ധിച്ചു

ദുബയില്‍ ആംബുലന്‍സിന് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി; വാഹനങ്ങളുടെ ഇന്‍ഷ്യൂറന്‍സ് നിരക്ക് വര്‍ദ്ധിച്ചു
X
DUBAI-TRAFIIC

ദുബയ്:   ദുബയില്‍ വാഹനാപകട സമയത്ത് സൗജന്യമായി ലഭിച്ചിരുന്ന ആംബുലന്‍സ് സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതോടെ വാഹന ഇന്‍ഷ്യൂറന്‍സ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ദുബയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്‍ഷ്യൂറന്‍സ് സ്ഥാപനങ്ങള്‍ 15 ശതമാനം വരെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താനും ആശുപത്രികളില്‍ എത്തിക്കാനുമായി ദുബയ് പോലീസും ആംബുലന്‍സ് സര്‍വ്വീസിനും ഇന്‍ഷ്യൂറന്‍സ് സ്ഥാപനങ്ങള്‍ 6,770 ദിര്‍ഹം നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റണമെങ്കില്‍ 300 ദിര്‍ഹം വീണ്ടും അധികമായി നല്‍കണം.
ഈ തുക ഈടാക്കാന്‍ വേണ്ടിയാണ് ഇന്‍ഷ്യൂറന്‍സ് സ്ഥാപനങ്ങള്‍ പ്രീമിയം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഫിബ്രുവരി 28 മുതലാണ് ആംബുലന്‍സ് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നത്. ഇപ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്യൂറന്‍സിനായി പ്രീമിയം ശരാശരി 500 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇത് 550 മുതല്‍ 600 ദിര്‍ഹം വരെയായി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it