Pravasi

ദുബയില്‍ അനാഥ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ദുബയില്‍ അനാഥ വിദ്യാര്‍ത്ഥികളെ ആദരിച്ചു
X
dar-al-berദുബയ്:  യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ പത്‌നി ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമയുടെ സംരക്ഷണത്തില്‍ കഴിയുന്ന വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്്ച വെച്ച അനാഥ വിദ്യാര്‍ത്ഥികളെ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ദാര്‍ അല്‍ ബര്‍ സൗസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മദര്‍ ഓഫ് ഗിവിംഗ് ഡേ' എന്ന ചടങ്ങില്‍ ദുബയ് എയര്‍പോര്‍ട്ട്്് ചെയര്‍മാനും ദുബയ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം ആണ് വിദ്യാര്‍ത്ഥികളെ ആദരിച്ചത്. ദാര്‍ അല്‍ ബര്‍ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ശൈഖ് മുഹമ്മദ് ബിന്‍ മക്തൂം, ഇബ്രാഹിം അഹമ്മദ് ഹമ്മാദി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. ഖുര്‍ആന്‍ പാഠ്യ പദ്ധതികളിലും അക്കാദമിക് വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. 1979 ല്‍ 20 കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു തുടങ്ങിയ ദാര്‍ അല്‍ ബര്‍ സൊസൈറ്റി 52 രാജ്യങ്ങളിലായി 33,316 അനാഥ കുട്ടികളെയാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. 37 വര്‍ഷത്തിനുള്ളില്‍ 63 ദശലക്ഷം ദിര്‍ഹം ചിലവിട്ട് മൊത്തം ഒരു ലക്ഷത്തിലധികം അനാഥകള്‍ക്ക് ദാര്‍ അല്‍ ബര്‍ സൊസൈറ്റി സംരക്ഷണം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ 152 ദശലക്ഷം ദിര്‍ഹം ചിലവഴിച്ച് 74000 കുടിവെള്ള പദ്ധതികളും നടപ്പിലാക്കി. കൂടാതെ കാല്‍ ലക്ഷം മസ്ജിദുകള്‍ സ്ഥാപിക്കാനായി 63 ദശലക്ഷം ദിര്‍ഹവും ചിലവഴിച്ചു. ഏറ്റെടുക്കുന്ന കുട്ടികളെ 18 വയസ്സു വരെ പൂര്‍ണ്ണമായി സംരക്ഷിച്ച് പിന്നീട് അവരുടെ താല്‍പര്യ പ്രകാരം സമൂഹത്തിന് വേണ്ടപ്പെട്ടവരാക്കി വളര്‍ത്തി അവരുടെ താല്‍പര്യ പ്രകാരം സ്വയം ഭാവി തീരുമാനിച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കുകയാണ് ദാര്‍ ബര്‍ സൊസൈറ്റി ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ അവരുടെ മാതൃഭാഷയിലാണ് ആദരവിന് നന്ദി പ്രകാശിപ്പിച്ചത്. രാജ്യ സ്‌നേഹം തുടിക്കുന്ന സൈനികര്‍ക്ക് വേണ്ടിയുള്ള കവിതയും ചടങ്ങില്‍ ആലപിച്ചു.
Next Story

RELATED STORIES

Share it