ദീര്‍ഘദൂര പെര്‍മിറ്റ്  കെഎസ്ആര്‍ടിസി അപേക്ഷിച്ചിട്ടില്ലെങ്കില്‍ സ്വകാര്യ ബസ്സിന് നല്‍കാം

കൊച്ചി: കെഎസ്ആര്‍ടിസി പെര്‍മിറ്റിന് അപേക്ഷിക്കാത്തതും പെര്‍മിറ്റ് ലഭിച്ചിട്ടും സര്‍വീസ് നടത്താത്തതുമായ ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പെര്‍മ്മിറ്റ് നല്‍കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാല്‍പ്പത് അപ്പീലുകള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെ 241 സൂപ്പര്‍ ക്ലാസ് റൂട്ടുകളാണ് നിലവിലുള്ളത്. ഇതില്‍ 162 റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തതായും ശേഷിച്ച റൂട്ടുകള്‍ സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അവസാനിക്കുന്ന മുറയ്ക്ക് കെഎസ്ആര്‍ടിസി ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു.
തുടര്‍ന്ന് നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പെര്‍മിറ്റുകള്‍ നല്‍കാനുള്ള അധികാരം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിക്ഷിപ്തമാണെന്നും സൂപ്പര്‍ ക്ലാസ് റൂട്ടുകളില്‍ സര്‍വീസ് സ്വകാര്യ ബസ്സുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കേണ്ടത് അനിവാര്യമാണോ എന്നു പരിശോധിച്ച് ആര്‍ടിഎ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
Next Story

RELATED STORIES

Share it