Kerala

ദീപ നിഷാന്തിനെതിരെ നടപടിയെടുക്കില്ലെന്ന് ദേവസ്വംബോര്‍ഡ്

ദീപ നിഷാന്തിനെതിരെ നടപടിയെടുക്കില്ലെന്ന് ദേവസ്വംബോര്‍ഡ്
X
deepa-nisanthതൃശൂര്‍: ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെതിരെ നടപടിയെടുക്കില്ലെന്ന് ദേവസ്വംബോര്‍ഡ്.
അധ്യാപിക കാമ്പസിനുള്ളില്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല.

അതേസമയം കാന്റീനില്‍ തുടര്‍ന്നും മാംസാഹാരം പാചകം ചെയ്യില്ല. എന്നാല്‍ കുട്ടികള്‍ക്ക് കൊണ്ടുവന്ന് കഴിക്കാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് കേരളവര്‍മാ കോളജ് കാമ്പസില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ടാണ് അധ്യാപികയായ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് ചര്‍ച്ചയായതോടെ എബിവിപി കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ദേവസ്വം ബോര്‍ഡിന് റിപോര്‍ട്ട് നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it