Flash News

ദീപാ കര്‍മാക്കറിന് ജിംനാസ്റ്റിക്കല്‍ ഒളിംപിക് യോഗ്യത; യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ദീപാ കര്‍മാക്കറിന് ജിംനാസ്റ്റിക്കല്‍ ഒളിംപിക് യോഗ്യത; യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം
X
dipa-

റിയോ ഡി ജനീറോ; ത്രിപുരയിലെ ദീപാ കര്‍മാക്കറിന് വനിതകളുടെ  ജിംനാസ്റ്റിക്‌സില്‍ ഒളിംപിക് യോഗ്യത. ഈ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 22 കാരിയായ ദീപ.റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക് യോഗ്യതയില്‍ ദീപ ഒമ്പതാം സ്ഥാനം നേടിയതോടെയാണ് ഒളിംപിക്‌സിലേക്കുള്ള വാതില്‍ തുറന്നത്.
യോഗ്യതയിലേ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനമാണ് ദീപ കാഴ്ചവച്ചത്. അന്താരാഷ്ട്ര ജിംനാസ്റ്റിക് ഫെഡറേഷനാണ് ദീപയുടെ ഒളിംപിക് യോഗ്യത വാര്‍ത്ത സ്ഥിരീകരിച്ചത്.2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപ് വെങ്കലമെഡല്‍ നേടിയിരുന്നു.
Next Story

RELATED STORIES

Share it