Flash News

ദീപാവലിക്ക് പടക്കം പൊട്ടിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ദീപാലി ആഘോഷിക്കുന്നവരെ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം പടക്കം പൊട്ടിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
മതപരമായ ആഘോഷങ്ങളില്‍ മുഴുകാനുള്ള സാധാരണക്കാരന്റെ അവകാശത്തില്‍ കൈകടത്തുന്നച് അപകടകരമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപാലി ആഘോഷിക്കുന്നവരെ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന്് വിലക്കണമെന്ന ആവശ്യം നിരസിച്ചത്.കനത്തതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്ന്് ചൂണ്ടിക്കാട്ടി മൂന്ന്് പിഞ്ചു കുഞ്ഞുങ്ങളുടെ പേരില്‍ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. അവരവരുടെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനാകില്ലെന്നാണ് ജസ്റ്റിസ് ദത്തു ചൂണ്ടിക്കാട്ടിയത്. അത്തരമൊരു നിരോധനം വന്നാല്‍ അത് അപകടകരമായ സ്ഥിതിയും അവ്യവസ്ഥയും ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it