ദില്‍മയ്‌ക്കെതിരായ കുറ്റവിചാരണ പ്രമേയം; ബ്രസീല്‍ കോണ്‍ഗ്രസ്സില്‍ ചര്‍ച്ച തുടങ്ങി

ബ്രസീലിയ: ബജറ്റ് നിയമങ്ങള്‍ ലംഘിെച്ചന്ന ആരോപണത്തില്‍ പ്രസിഡന്റ് ദില്‍മ റൗസേഫിനെതിരായ കുറ്റവിചാരണാ പ്രമേയത്തിന്‍മേല്‍ ബ്രസീല്‍ പാര്‍ലമെന്റില്‍ സംവാദം തുടങ്ങി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലാണ് (അധോസഭ) ചര്‍ച്ച പുരോഗമിക്കുന്നത്.
പ്രമേയം വോട്ടിനിടുന്ന ഇന്നുവരെ ചര്‍ച്ച തുടരും. 2014ല്‍ നടന്ന തിരഞ്ഞെടുപ്പിനിടെ ബജറ്റില്‍ കൃത്രിമം നടത്തിയെന്നാണ് ദില്‍മയ്‌ക്കെതിരായ ആരോപണം. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്ഘടനയുള്ള ബ്രസീല്‍ സാമ്പത്തികമാന്ദ്യത്തില്‍ നട്ടംതിരിയുന്നതിനിടെയാണ് കുറ്റവിചാരണാ നടപടികള്‍ പുരോഗമിക്കുന്നത്.
ആരോപണം തെളിയിക്കാതെ കുറ്റവിചാരണ നടത്താനുള്ള നീക്കം അട്ടിമറിയാണെന്ന് പ്ലക്കാര്‍ഡുകളുമായി സഭയിലെത്തി#െയ ദില്‍മ അനുകൂലികള്‍ വാദിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധോസഭ പ്രമേയം പാസാക്കിയാല്‍ ഫെഡറല്‍ സെനറ്റിനു (ഉപരിസഭ) ദില്‍മയെ വിചാരണ ചെയ്യാം.
513 അംഗ സഭയില്‍ 124 പേരുടെ പിന്തുണയാണു ദില്‍മയ്ക്കുള്ളത്. 338 പേരുടെ പിന്തുണയുള്ള എതിര്‍പക്ഷത്തിനു നാലുപേരുടെ കൂടി പിന്തുണ നേടാനായാല്‍ കുറ്റവിചാരണാ നടപടികളുമായി മുന്നോട്ടു പോവാം. നിലപാട് വ്യക്തമാക്കാത്ത 51 സാമാജികരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്. ദില്‍മയെ രക്ഷിക്കാന്‍ രാഷ്ട്രീയഗുരുവും മുന്‍ പ്രസിഡന്റുമായ ലുല ഡിസില്‍വ രംഗത്തുണ്ട്. വിചാരണ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ദില്‍മയെ ആറുമാസം മാറ്റിനിര്‍ത്തി അന്വേഷണം നടത്തും. ഇതോടെ എതിരാളിയായ വൈസ് പ്രസിഡന്റ് മൈക്കല്‍ ടിമറിന് പ്രസിഡന്റിന്റെ ചുമതല ലഭിക്കും.
ബജറ്റ് അട്ടിമറിക്കേസില്‍ ദില്‍മ റൗസേഫിനെതിരേ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്സിന്റെ അകത്തും പുറത്തും ഉയരുന്നത്. കുറ്റവിചാരണാ പ്രമേയത്തിനെതിരേ ദില്‍മ സമര്‍പ്പിച്ച ഹരജി ബ്രസീല്‍ സുപ്രിംകോടതി കഴിഞ്ഞദിവസംതള്ളിയിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് 1992ല്‍ പ്രസിഡന്റായിരുന്ന ഫെര്‍ണാഡോ കോളര്‍ പുറത്താക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ബ്രസീലില്‍ കുറ്റവിചാരണാ നടപടികള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it