ദിലീപ്കുമാര്‍ ഇന്ന് ആശുപത്രി വിടും

മുംബൈ: ബോളിവുഡ് താരം ദിലീപ്കുമാര്‍ ഇന്ന് ആശുപത്രി വിടും. ഏപ്രില്‍ 15നാണ് അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമാര്‍ ഇന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോ. ജലീല്‍ പാര്‍ക്കര്‍ പറഞ്ഞു.
ദിലീപ്കുമാര്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും കുടുംബത്തിന്റെ തീരുമാനപ്രകാരമാണ് ഇന്ന് ആശുപത്രി വിടുന്നതെന്നും പാര്‍ക്കര്‍ പറഞ്ഞു. ദിലീപ്കുമാര്‍ ഇന്നലെ ആശുപത്രി വിടുമെന്നായിരുന്നു പാര്‍ക്കര്‍ നേരത്തെ അറിയിച്ചിരുന്നത്.
Next Story

RELATED STORIES

Share it