ദാവൂദ് ഒഗ്‌ലുവിന്റെ വെളിപ്പെടുത്തല്‍; കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി സൈന്യം യുദ്ധം ചെയ്തു

അങ്കറ: സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി സൈന്യം യുദ്ധം ചെയ്തിട്ടുണ്ടെന്നു തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു. കുര്‍ദുകളുടെ ഭാഗത്തുനിന്നും നിരവധി പ്രകോപനങ്ങളുണ്ടായ സാഹചര്യത്തിലാണ് യുദ്ധം വേണ്ടിവന്നതെന്നും അദ്ദേഹം ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടു തവണയാണ് തുര്‍ക്കി സൈന്യത്തിനു കുര്‍ദുകള്‍ക്കെതിരേ യുദ്ധം ചെയ്യേണ്ടി വന്നതെന്നു വിശദമാക്കിയ പ്രധാനമന്ത്രി ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. സിറിയയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കരുതെന്നു നിരവധി തവണ കുര്‍ദുകള്‍ക്കു തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതു പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇവര്‍ക്കെതിരേ യുദ്ധം വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിപ്രദേശമായ താല്‍അബ്യാദില്‍ വച്ചാണ് ഒരു തവണ കുര്‍ദുകള്‍ക്കെതിരേ യുദ്ധം ചെയ്യേണ്ടിവന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി സൈന്യം തങ്ങള്‍ക്കെതിരേ നിരന്തരം യുദ്ധം ചെയ്യുകയാണെന്നു സിറിയയിലെ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലു ടെലിവിഷനില്‍ തുര്‍ക്കിയുടെ ഭാഗം ന്യായീകരിച്ചത്.
Next Story

RELATED STORIES

Share it