ദാവൂദ് ഇബ്രാഹീമിന്റെ അനന്തരവന്‍ യുഎസ് തടവറയിലെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമിന്റെ അനന്തരവന്‍ സൊഹൈല്‍ കസ്‌ക്കാര്‍ (36) യുഎസ് തടവറയിലെന്ന് റിപോര്‍ട്ട്. സായുധസംഘടനയ്ക്ക് മയക്കുമരുന്നും ആയുധങ്ങളും കൈമാറിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൊഹൈല്‍ യുഎസ് പോലിസ് പിടിയിലായത്.
തന്റെ 'രാജ്യാന്തര പ്രതിച്ഛായ'യെ ബാധിക്കുമെന്നതിനാല്‍ വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ദാവൂദ് ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചതായും റിപോര്‍ട്ടിലുണ്ട്. റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന സായുധ സംഘടനയ്ക്കാണ് സൊഹൈലും സംഘവും ആയുധങ്ങള്‍ വിറ്റത്. 2014ല്‍ സ്‌പെയിനില്‍ പിടിയിലായ സൊഹൈലിനെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനു കൈമാറുകയായിരുന്നു.
സൊഹൈലിനൊപ്പം മറ്റു രണ്ടു പാകിസ്താനികളും അറസ്റ്റിലായിട്ടുണ്ട്. 25 വര്‍ഷം മുതല്‍ ആജീവനാന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സൊഹൈലിനെതിരേ ചുമത്തിയത്. ദാവൂദിന്റെ ഇളയസഹോദരി നൂറയുടെ മൂത്തമകനാണ് അലി ഡാനിഷ് എന്നറിയപ്പെടുന്ന സൊഹൈല്‍.
Next Story

RELATED STORIES

Share it