Flash News

ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഇന്ന് ഹിന്ദു മഹാസഭ കത്തിക്കും

ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഇന്ന് ഹിന്ദു മഹാസഭ കത്തിക്കും
X
444207-dawoodcar22.12.15

മുംബൈ:അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍പിടിച്ച കാര്‍ ഇന്നും മുംബൈയില്‍ കത്തിക്കും. ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് മുംബൈയിലെ ഗാസിയാബാദില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ  കാര്‍ കത്തിക്കുക.ഇയാള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് ദാവൂദിന്റെ ഹുണ്ടായ് ആക്‌സന്റ് കാര്‍ 32,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്.

കാര്‍ വാങ്ങിയതിനെതുടര്‍ന്ന് തനിക്ക് ദാവൂദിന്റെ ഭീഷണി ഉണ്ടായതായി ഇയാള്‍ അവകാശപ്പെട്ടിരുന്നു. കാര്‍ ആംബുലന്‍സായി ഉപയോഗിക്കാമെന്നാണ് ആദ്യം കരുതിയത്-ചക്രപാണി പറഞ്ഞു. ദാവൂദിന്റെ ഭീഷണിയെ തുടര്‍ന്നാണ് കാര്‍ കത്തിക്കാമെന്ന് കരുതിയതെന്നും ഇയാള്‍ പറഞ്ഞു. ദാവൂദിന്റെ ഭീഷണി തനിക്ക് പ്രശ്‌നമല്ലെന്നും തനിക്ക് യാതൊരു സുരക്ഷയും ആവശ്യമില്ലെന്നും ചക്രപാണി പറഞ്ഞു.
Next Story

RELATED STORIES

Share it