ദാലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കി

ഛത്തീസ്ഗഡ്/ന്യൂഡല്‍ഹി: അസഹിഷ്ണുതയും വര്‍ഗീയതയും വ്യാപകമാവുന്നതില്‍ പ്രതിഷേധിച്ചു പ്രശസ്ത പഞ്ചാബി എഴുത്തുകാരി ദാലിപ് കൗര്‍ തിവാന പത്മശ്രീ ബഹുമതി തിരിച്ചുനല്‍കി. കന്നട സാഹിത്യകാരന്‍ പ്രഫ. റഹാമത്ത് താരിക്കരി സാഹിത്യ അക്കാദമി അവാര്‍ഡും തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. 1984ല്‍ സിഖുകാര്‍ക്കു നേരെ ആക്രമണം നടന്നു. ഇപ്പോള്‍ മുസ്‌ലിംകള്‍ക്കു നേരെയാണ് അക്രമം. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ വധിക്കുന്നത് ലോകത്തെയും ദൈവത്തെയും ലജ്ജിപ്പിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു താന്‍ പത്മശ്രീ ബഹുമതി തിരിച്ചുനല്‍കുകയാണ് -തിവാന കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. കല്‍ബുര്‍ഗിയെപ്പോലുള്ള ധിഷണാശാലികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നതെന്നു പ്രഫ. താരികേരിയും പറഞ്ഞു. രാജ്യത്തു നടക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരേ പ്രശസ്ത സാഹിത്യകാരനും ബുക്കര്‍പ്രൈസ് ജേതാവുമായ സല്‍മാന്‍ റുഷ്ദിയും രംഗത്തെത്തി. മോദിയുടെ പാദസേവകനാണെന്ന വിമര്‍ശനം നിഷേധിച്ച റുഷ്ദി താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞു.
Next Story

RELATED STORIES

Share it