kannur local

ദാറുല്‍ഹുദാ സിബാഖ് കലോല്‍സവം

തലശ്ശേരി: ഇസ്‌ലാമിക കലാപ്രകടനങ്ങളുടെ ആസ്വാദനവും തനിമയും സമ്മാനിക്കുന്ന നാലാമത് ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്‌സിറ്റി ദേശീയ കലോല്‍സവം സിബാഖ്-2016 ന്റെ പ്രാഥമിക ബിദായ മല്‍സരങ്ങള്‍ക്ക് തലശ്ശേരി ദാറുസ്സലാം കാംപസില്‍ തുടക്കമായി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ധാര്‍മിക ബോധമുള്ള കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ എം ഫൈസല്‍ ഹാജി അധ്യക്ഷത വഹിച്ചു. അനസ് മൗലവി പ്രാര്‍ഥന നടത്തി.
അന്‍വര്‍ ഹുദവി പുല്ലൂര്‍ കലോല്‍സവ സന്ദേശം നല്‍കി. കെ സി അഹമ്മദ്, പ്രിന്‍സിപ്പല്‍ കബീര്‍ ഹുദവി എന്നിവര്‍ തങ്ങള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. 32 മല്‍സരങ്ങളിലായി കേരളത്തിലെ 21 കോളജുകളില്‍ നിന്ന് അഞ്ഞൂറ് പേര്‍ പങ്കെടുക്കുന്നുണ്ട്. ദാറുല്‍ ഹുദാ രജിസ്റ്റാര്‍ എം കെ ജാബിര്‍ ഹുദവി, കെ പി ജാഫര്‍ ഹുദവി, ഡോ. എ എം ശഹാബുദ്ദീന്‍, വി കെ ഹുസയ്ന്‍, എ പി മഹമൂദ്, തച്ചറക്കല്‍ ഹുസയ്ന്‍, അഡ്വ. സി ഒ ടി ഉമര്‍, എ കെ അബൂട്ടി ഹാജി, എസ് ഹാരിസ് ഹാജി, അഡ്വ. കെ എ ലത്തീഫ്, എന്‍ മഹമൂദ്, സി അഹമദ് അന്‍വര്‍, എന്‍ മൂസ, സി കെ പി മമ്മു, സ് ഇഖ്ബാല്‍, എ മൊയ്തീന്‍ ഹാജി, ഇബ്രാഹീം, ബാഖവി പങ്കെടുത്തു.
Next Story

RELATED STORIES

Share it