ദാദ്രി രണ്ടാം ബാബരി: അസം ഖാന്‍

ദാദ്രി രണ്ടാം ബാബരി: അസം ഖാന്‍
X


419647-azam-khan-700ലക്‌നൗ:ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവം രണ്ടാം ബാബരിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. ദാദ്രി സംഭവത്തില്‍ നീതി ലഭ്യമാക്കാന്‍ യുനൈറ്റ്ഡ് നേഷനെ സമീപിക്കുമെന്നും അസം ഖാന്‍ പറഞ്ഞു.
1992 ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തതിനേക്കാള്‍ കുറഞ്ഞ സംഭവമല്ല ദാദ്രിയിലേത്.ബാബ് രിയോടെ താരതമ്മ്യം ചെയ്യാം ദാദ്രിയെ. ആര്‍.എസ്.എസ്സും ബി.ജെ.പിയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമായാല്‍ മുസ്‌ലിങ്ങളുടെ റോള്‍ എന്താണ്.1947 മുസ് ലിങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോവാമായിരുന്നു. എന്നാല്‍ ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ടവര്‍ ജനിച്ച മണ്ണില്‍ നിന്നു-ഖാന്‍ പറഞ്ഞു.
യു എന്നില്‍ ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് വിഷയം അവതരിപ്പിക്കും.ഇതില്‍ ദാദ്രി ഉള്‍പ്പെടുത്തും. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണം ആവശ്യപ്പെടുമെന്നും എം പി അസംഖാന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് ഇഹ്‌ലാഖ് എന്ന മധ്യവയസ്സ്‌കനെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.സംഭവം രാജ്യത്തെ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it