Flash News

ദാദ്രി യാദൃശ്ചികമല്ല ആസൂത്രിതം: ന്യൂനപക്ഷ കമ്മീഷന്‍

ദാദ്രി യാദൃശ്ചികമല്ല ആസൂത്രിതം: ന്യൂനപക്ഷ കമ്മീഷന്‍
X
AYFarida-

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി തിന്നെന്നാരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കൊലപാതകം യാദൃശ്ചികമല്ലെന്നും മുന്‍ ഒരുക്കങ്ങളോടെ ആസൂത്രണം ചെയ്തതാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഫരീദാ അബ്ദുള്ളാ ഖാന്‍  പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ഇത്രയും ആളുകളെ ഒരുമിച്ച് സംഘടിപ്പിച്ചതുമൂലം ഇത് ആസൂത്രിതമാണെന്ന് തെളിയുന്നു. പെട്ടെന്നുള്ള സംഭവമാണെങ്കില്‍ പ്രദേശത്ത് ഇത്രയും ആളുകള്‍ ഒരുമിച്ച് കൂടില്ലായിരുന്നു. രാത്രി എല്ലാവരും കിടന്നുറങ്ങുമ്പോഴാണ്   സംഭവം നടന്നത്.

ഇതും സംഭവത്തിന്റെ തീവ്രത കൂട്ടുന്നു.പ്രദേശത്ത് ഹിന്ദുക്കള്‍ അന്വേഷണത്തിന് സഹകരിക്കുന്നുണ്ട്.  സ്ഥലത്ത് മുസ്‌ലിങ്ങളുടെ പൗരത്വാവകാശം നിഷേധിക്കുന്നുവെന്നും ഫരീദ പറഞ്ഞു.
ദാദ്രിയില്‍ സന്ദര്‍ശനം നടത്താനും സംഭവത്തിന്റെ വസ്തുവകകള്‍ ശേഖരിക്കാനും എത്തിയതായിരുന്നു അവര്‍. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും.
Next Story

RELATED STORIES

Share it