ദാദ്രി: മൂന്നുപേര്‍ക്ക് എതിരേ കുറ്റപത്രം

നോയ്ഡ: മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളിലൊരാളായ സോനു സിസോദിയയെ ഗ്രേറ്റര്‍ നോയ്ഡ പോലിസ് വെറുതെവിട്ടു. സംഭവം നടക്കുമ്പോള്‍ സോനു സ്ഥലത്തുണ്ടായിരുന്നുവെന്നതിന് തെളിവില്ലാത്തതിനാലാണു വിട്ടയച്ചത്. അന്നേരം ഒരു മാളിലായിരുന്നു ഇയാളെന്ന് സിസിടിവി ദൃശ്യങ്ങളും സഹപ്രവര്‍ത്തകരുടെ മൊഴിയും വ്യക്തമാക്കുന്നതായി ദാദ്രി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പറഞ്ഞു. ഭീം, പുനീത്, പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി എന്നിവര്‍ക്കെതിരേ പോലിസ് അധിക കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
Next Story

RELATED STORIES

Share it